സ്റ്റേഡിയം 974ന് ലോകത്തിലെ ഏറ്റവും വലിയ താത്ക്കാലിക കായിക അരങ്ങിനുള്ള ലോക റെക്കോര്‍ഡ്

Web Desk
1 Min Read

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനം 2026ന്റെ ഭാഗമായി ചൊവ്വാഴ്ച സ്റ്റേഡിയം 974 ലോകത്തിലെ ഏറ്റവും വലിയ താത്ക്കാലിക കായിക അരങ്ങായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി. രാജ്യവ്യാപക ആഘോഷങ്ങള്‍ക്ക് വേദിയായ ഈ സ്റ്റേഡിയത്തിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചു.

city exchange

113,169.68 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്റ്റേഡിയം 974യും അതിന്റെ പരിസര പ്രദേശങ്ങളും ലോകത്തിലെ ഏറ്റവും വലിയ താത്ക്കാലിക കായിക അരങ്ങായി രജിസ്റ്റര്‍ ചെയ്തതോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥിരീകരിച്ചത്.

ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക വിധികര്‍ത്താവായ പ്രവിന്‍ പട്ടേല്‍ അംഗീകാരം പ്രഖ്യാപിക്കുകയും സര്‍ട്ടിഫിക്കറ്റ് ചടങ്ങിന്റെ സംഘാടക പങ്കാളികള്‍ക്ക് കൈമാറുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തെയും ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സ് (ലെഖ്വിയ)യെയും പ്രതിനിധീകരിച്ച് ഖത്തര്‍ പൊലീസ് സ്‌പോര്‍ട്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് കേണല്‍ അഹമ്മദ് ബിന്‍ ഹമദ് അല്‍താനി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മീഡിയ സിറ്റി ഖത്തറിന്റെ സി ഇ ഒ ഹമദ് ഒമര്‍ അല്‍-മന്നായിയും വിസിറ്റ് ഖത്തറിന്റെ ഇവന്റ്‌സ് ആന്‍ഡ് ഫെസ്റ്റിവല്‍സ് ഡയറക്ടറായ അഹമ്മദ് ഹമദ് അല്‍ ബിനാലിയും തങ്ങളുടെ സംഘടനകളെ പ്രതിനിധീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. മുതിര്‍ന്ന ഉദ്യോഗസ്ഥരും പദ്ധതി പങ്കാളികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!