ഡോണ്ട് ലൂസ് ഹോപ്പ്; വിവിധ കലാ മത്സരങ്ങളുമായി ഫോക്കസ് ഇന്റര്‍നാഷണല്‍

Web Desk
1 Min Read

ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ ഐ സി ബി എഫുമായി സഹകരിച്ച് നടത്തി വരുന്ന മാനസികാരോഗ്യ കാമ്പയിനിന്റെ ഭാഗമായി വിവിധ കലാ മത്സരങ്ങള്‍ സംഘടപ്പിക്കുന്നു.

city exchange

പ്രബന്ധം, കഥ, കവിത തുടങ്ങിയ രചനാ മത്സരങ്ങളും ഫോട്ടോഗ്രഫി മത്സരവുമാണ് നടക്കുന്നത്. കോവിഡ് കാലം മനുഷ്യരില്‍ വരുത്തിയ മാനസിക പ്രയാസങ്ങളെ പ്രതീക്ഷയോടെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ നടന്നു വരുന്നത്. ഇക്കാലയളവില്‍ മനുഷ്യര്‍ ആര്‍ജ്ജിച്ചെടുത്ത അനുഭവങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഇത്തരം മത്സരങ്ങളിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നും. കുട്ടികള്‍ മുതല്‍ മുതര്‍ന്നവര്‍ വരെ ഖത്തറില്‍ താമസിക്കുന്ന ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കാമ്പയിന്‍ തലക്കെട്ടായ ഡോണ്ട് ലൂസ് ഹോപ്പ് തന്നെയാണ് മത്സരങ്ങള്‍ക്കുള്ള വിഷയം. പ്രബന്ധം പത്ത് പുറത്തില്‍ കവിയാതെ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. കഥ, കവിത എന്നിവയും ഇരു ഭാഷകളിലും എഴുതാവുന്നതാണ്. ഫോട്ടോഗ്രഫി മത്സരത്തിലേക്കയക്കുന്ന ഫോട്ടോകള്‍ ഖത്തറില്‍ നിന്ന് അടുത്ത കാലത്തായി എടുത്തതും എഡിറ്റ് ചെയ്യാത്തതുമായിരിക്കണം. ഒരാളില്‍ നിന്ന് ഒരു എന്‍ട്രി മാത്രമേ സ്വീകരിക്കുകയുള്ളൂ.

- Advertisement -
Ad image

നേരത്തെ നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. മത്സര ഫലപ്രഖ്യാപനവും സമ്മാനദാനവും ഏപ്രില്‍ ഒന്നാം തിയ്യതി കാമ്പയിന്‍ സമാപന സമ്മേളത്തില്‍ നടക്കും. എന്‍ട്രികള്‍ [email protected] എന്ന ഇ-മെയിലിലേക്ക് മാര്‍ച്ച് 25ന് മുമ്പായി അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 74718707, 30256335, 30702347 എന്നീ നമ്പറുകളിലോ ഫോക്കസ് ഖത്തറിന്റെ ഫേസ്ബുക്ക് പേജുവഴിയോ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!