
ദോഹ: വയനാട് പ്രകൃതി ദുരന്തത്തിലെ ഇരകളുടെ പുനരധിവാസം സര്‍ക്കാര്‍ ദുരന്തമായി മാറ്റുകയാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റും എം എല്‍ എയുമായ ടി സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹ്രസ്വസന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയതായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ ഉദാസീനതയ്‌ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇരകള്‍ക്ക് വീടുവച്ച് നല്‍കാന്‍ തയ്യാറായ പല സ്‌പോണ്‍സര്‍മാരും പിന്മാറുകയാണെന്നും ടി സിദ്ദീഖ് എം എല്‍ എ ആരോപിച്ചു. സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെ തുടര്‍ന്ന് സംഘടനകള്‍ സ്വയം സ്ഥലം കണ്ടെത്തി വീടുവയ്ക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ അവിടെ തറക്കല്ലിടുന്ന റോള്‍ മാത്രമാണ് മന്ത്രിമാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

സമ്പൂര്‍ണ്ണ പുനരധിവാസ കലണ്ടര്‍ തയ്യാറാക്കുക, സ്‌പോണ്‍സര്‍മാരുടെ മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കുക, കളക്ടറുടെയും ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും യോഗം വിളിച്ചുചേര്‍ക്കുക എന്നി ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു.
കോണ്‍ഗ്രസ്സിന്റെക്രിസ്ത്യന്‍ വോട്ടുകള്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്ന പ്രചരണം തെറ്റാണെന്നും ചിലയിടങ്ങളില്‍ പ്രാദേശികമായ ചില കാരണങ്ങള്‍കൊണ്ട് എല്ലാ പാര്‍ട്ടികളുടെ വോട്ടും ബി ജെ പിയിലേക്ക് പോകുന്നതായും അദ്ദേഹം പറഞ്ഞു.
മുനമ്പം വിഷയത്തില്‍ ബി ജെ പിയുടെ കള്ള പ്രചരണങ്ങളെ നെഞ്ചും വിരിച്ച് നിന്നു ചെറുത്ത് തോല്‍പ്പിച്ചത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണെന്നും പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. സ്വകാര്യ ട്യുഷന്‍ സെന്ററും സി പി എം നേതാക്കളുമായുള്ള രഹസ്യ ബന്ധമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ ആവര്‍ത്തിക്കുന്നതെന്ന് പ്രവീണ്‍ കുമാര്‍ ആരോപിച്ചു.
ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഇന്‍കാസ് നേതാക്കളായ കെ കെ ഉസ്മാന്‍, ജോാപ്പച്ചന്‍ തെക്കേക്കൂറ്റ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

