റഷ്യ- യുക്രെയന്‍ സംഘര്‍ഷത്തില്‍ വേര്‍പിരിഞ്ഞ കുടുംബങ്ങളെ ഒന്നിപ്പിച്ച് ഖത്തര്‍

Web Desk
0 Min Read

ദോഹ: റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ വേര്‍പിരിഞ്ഞ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുക്രെയ്‌നിലെയും റഷ്യയിലെയും പുതിയൊരു കൂട്ടം കുട്ടികളെ അവരുടെ കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്നതില്‍ ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ വിജയം കണ്ടു.

city exchange

അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങള്‍ക്കനുസൃതമായി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മധ്യസ്ഥതയിലും സംഘര്‍ഷ പരിഹാരത്തിലുള്ള സമീപനത്തിന്റെ ഭാഗമായാണ് കുടുംബങ്ങളെ ഒന്നിപ്പിക്കാന്‍ ഖത്തര്‍ ശ്രമം നടത്തിയത്.

വേര്‍പിരിഞ്ഞ കുടുംബങ്ങളുടെ പുനരേകീകരണത്തിലേക്ക് നയിച്ച റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റിന്റെ കുട്ടികളുടെ അവകാശ കമ്മീഷണര്‍ മരിയ എല്‍വോവ ബെലോവയോടും മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുക്രേനിയന്‍ പാര്‍ലമെന്റ് കമ്മീഷണര്‍ ദിമിത്രി ലുബിനെറ്റ്‌സിനോടും ഖത്തര്‍ നന്ദി അറിയിച്ചു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!