

ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ മജെസ്റ്റിഖ് മലപ്പുറവും റിയാദ സെന്ററും ചേര്‍ന്ന് സ്ത്രീകള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മെഡിക്കല്‍ ക്യാമ്പ് മജെസ്റ്റിഖ് ഉപദേശകസമിതി ചെയര്‍മാന്‍ അഷറഫ് ചെറക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ അപെക്‌സ് ബോഡിയിലേക്ക് പുതുതായി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട നന്ദിനി അബ്ബാഗൗനി, ആര്‍ ജെ കവിത എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

റിയാദ മെഡിക്കല്‍ സെന്റര്‍ എം ഡി ജംഷീദ് ഹംസ, മജെസ്റ്റിഖ് ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍, ട്രഷറര്‍ ജിതിന്‍ ചക്കൊത്, വൈസ് പ്രസിഡന്റുമാരായ മുനീഷ്, സന്ദീപ് ഗോപിനാഥ്, ഷാഫി പാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ശീതള്‍ പ്രശാന്ത് സ്വാഗതവും ആര്യ പ്രദീപ് നന്ദിയും രേഖപ്പെടുത്തി.
നൗഫിറ ഹുസൈന്‍, റഫീന മജീദ്, നസീമ ഷാഫി, ജാന്‍സി റാണി, സി എ സലാം, അഷറഫ് വാകയില്‍, ആഷിഖ് തിരൂര്‍, സാബിര്‍ മുഹമ്മദ്, സുജീര്‍ മാറഞ്ചേരി, അബ്ദുല്‍ ഷഫീഖ്, അലി ഹസ്സന്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

