

ദോഹ: ഉമ്മന്‍ചാണ്ടി ഭവന പദ്ധതിയുടെ ആദ്യ വീട് പൂര്‍ത്തിയാക്കിയപ്പോള്‍ പിന്നില്‍ ഖത്തര്‍ പ്രവാസികളുടെ കയ്യൊപ്പ്. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധീഖ് എം എല്‍ എയുടെ മണ്ഡലത്തിലെ ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്ക് വീട് നല്കുന്ന പദ്ധതിയാണ് ‘ഉമ്മന്‍ ചാണ്ടി ഭവന പദ്ധതി’.

ഖത്തറിലെ ഇന്‍കാസ് മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റും ഉപദേശക സമിതി അംഗവും സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ ശ്രദ്ധേയ സാന്നിധ്യവുമായ അഷറഫ് വടകരയുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയിലെ ആദ്യ വീട് പൂര്‍ത്തിയായത്.

അഞ്ച് ലക്ഷത്തോളം രൂപ ചെലവില്‍ ആദിവാസി വിഭാഗത്തിലെ കുടുംബത്തിനു വേണ്ടിയാണ് നിര്‍മിച്ചത്. കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ നല്കുന്ന ആദ്യ വീടിന്റെ ഭാഗമാകാന്‍ സാധിച്ചത് ഇരട്ടി മധുരമാണെന്ന് അഷറഫ് വടകര പറഞ്ഞു.

