ഖത്തറും ഗയാനും കരാറുകളില്‍ ഒപ്പുവെച്ചു

Web Desk
0 Min Read

ജോര്‍ജ്ടൗണ്‍: ഖത്തറും ഗയാനും തമ്മില്‍ രണ്ട് കരാറുകളില്‍ ഒപ്പുവെച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഗയാന കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലിയും കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങുകള്‍ക്ക് സാക്ഷികളായി.

city exchange

സാമ്പത്തിക, വാണിജ്യ, സാങ്കേതിക സഹകരണം സംബന്ധിച്ച കരാറിലും പരസ്പര നിക്ഷേപങ്ങളുടെ പ്രോത്സാഹനവും സംരക്ഷണവും സംബന്ധിച്ച കരാറിലുമാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

നിയമമേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിനും അവര്‍ സാക്ഷ്യം വഹിച്ചു.

- Advertisement -
Ad image

ഒപ്പിടല്‍ ചടങ്ങില്‍ ഔദ്യോഗിക പ്രതിനിധി സംഘത്തിലെ പ്രമുഖരും ഗയാനയില്‍ നിന്നുള്ള നിരവധി ഉന്നത മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!