

ദോഹ: പ്രശസ്ത കുതിരസവാരി കേന്ദ്രമായ അല്‍ ഷഖബ് കുടുംബാധിഷ്ഠിത പ്രവര്‍ത്തനങ്ങളുടെയും വിനോദങ്ങളുടെയും വൈവിധ്യമാര്‍ന്ന ഈദ് അല്‍ അദ്ഹ ത്രിദിന ആഘോഷം പ്രഖ്യാപിച്ചു.

ജൂണ്‍ 18 മുതല്‍ 20 വരെ വൈകിട്ട് നാലിനും എട്ടിനും ഇടയില്‍ ലോംഗൈന്‍സ് ഇന്‍ഡോര്‍ അരീനയിലാണ് എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കുമായി വിസ്മയകരമായ അനുഭവങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് ആസ്വാദ്യകരമായ സമയം ചെലവഴിക്കാനും കുതിരസവാരി, അമ്പെയ്ത്ത്, അറേബ്യന്‍ കുതിരകളുടെ ചടുലതയും ചാരുതയും ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളിലും ഇവന്റുകളിലും പങ്കെടുക്കാന്‍ കഴിയും.
വര്‍ക്ക്‌ഷോപ്പുകള്‍, കലകള്‍, കരകൗശല വസ്തുക്കള്‍ എന്നിവയിലൂടെ കുട്ടികള്‍ക്ക് സര്‍ഗ്ഗാത്മകതയുടെയും പുതുമയുടെയും ലോകത്ത് മുഴുകാന്‍ കഴിയും.

