ഈദുല്‍ ഫിത്തറില്‍ അമീര്‍ അഭ്യുദയകാംക്ഷികളെ സ്വീകരിക്കും

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഈദുല്‍ ഫിത്വറിന്റെ ആദ്യ ദിനത്തില്‍ ലുസൈല്‍ പാലസില്‍ അഭ്യുദയകാംക്ഷികളെ സ്വീകരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.

city exchange

പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ ഉടനെ രാവിലെ ആറു മണി വരെ ശൈഖുമാര്‍, മന്ത്രിമാര്‍, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, പൗരന്മാര്‍ തുടങ്ങിയവരെയാണ് സ്വീകരിക്കുക.

രാവിലെ ആറു മുതല്‍ 6:15 വരെ സായുധ സേനയുടെയും പൊലീസിന്റെയും ഓഫീസര്‍മാര്‍, ദേശീയ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടര്‍മാര്‍ എന്നിവരേയും സ്വീകരിക്കും.

- Advertisement -
Ad image

അല്‍ അസര്‍ നമസ്‌കാരത്തിന് ശേഷം ഉടന്‍ തന്നെ വൈകുന്നേരം 3:45 വരെ ശൈഖുമാരെയും പൗരന്മാരെയും സ്വീകരിക്കും.

ഉച്ചകഴിഞ്ഞ് 3:45 മുതല്‍ 4 വരെ നയതന്ത്ര ദൗത്യങ്ങളുടെ മേധാവികളെ സ്വീകരിക്കും.

Share This Article
Leave a Comment
error: Content is protected !!