

തിരുവനന്തപുരം: ലോക കേരള സഭ ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരസിച്ചു. ക്ഷണിക്കാന്‍ ചെന്ന ചീഫ് സെക്രട്ടറി വി വേണുവിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചാണ് മടക്കി അയച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നടപടികളിലെ അതൃപ്തി ചീഫ് സെക്രട്ടറിയോട് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ എസ് എഫ് ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ച ഗവര്‍ണര്‍ എടുത്തുപറഞ്ഞു.
