ആഗോളതലത്തില്‍ ഭക്ഷ്യ സുരക്ഷ കൈവരിക്കാന്‍ ഖത്തറിനാവുമെന്ന് ലെബനാന്‍ മന്ത്രി

Web Desk
1 Min Read

ദോഹ: ആഗോളതലത്തില്‍ ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ ഖത്തറിന് കഴിവുണ്ടെന്ന് ലെബനന്‍ കൃഷിമന്ത്രി അബ്ബാസ് ഹജ്ജ് ഹസ്സന്‍ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ഖത്തര്‍ ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ എക്സിബിഷന്‍ (അഗ്രിറ്റ്ക്യു) ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

city exchange

പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സ്വയംപര്യാപ്തത ഉയര്‍ത്തുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങളെ മന്ത്രി പ്രശംസിക്കുകയും ചെയ്തു.

ബെയ്റൂത്തില്‍ നിന്നുള്ള 14 കമ്പനികള്‍ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന 55 രാജ്യങ്ങളില്‍ ഒന്നാണ് ലെബനന്‍. 2023 ഒക്ടോബര്‍ രണ്ടിനും 2024 മാര്‍ച്ച് 28നും ഇടയില്‍ അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന എക്സ്പോ 2023 ദോഹയിലും ബെയ്റൂത്ത്് പങ്കെടുക്കും.

- Advertisement -
Ad image

ഭക്ഷ്യ ലഭ്യതയുടെ കാര്യത്തില്‍ അറബ് രാജ്യങ്ങളില്‍ ഖത്തറിന് മികച്ച സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ഫുഡ് സെക്യൂരിറ്റി റിപ്പോര്‍ട്ട് പ്രകാരം ഈ മേഖലയിലെ ഏറ്റവും ഭക്ഷ്യസുരക്ഷയുള്ള രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍.

Share This Article
Leave a Comment
error: Content is protected !!