

ദോഹ: ഖിയ ചാമ്പ്യന്‍സ് ലീഗില്‍ അവസാന ആഴ്ച നിര്‍ണായകമായ മത്സരങ്ഹള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും.

വ്യാഴാഴ്ച എട്ട് മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ കരുത്തരായ ഫ്രണ്ട്സ് ഓഫ് തൃശൂര്‍ എഫ് സി, ഫാന്‍ ഫോര്‍ എവര്‍ എഫ് സിയുമായി കൊമ്പു കോര്‍ക്കുന്നു. ഗ്രൂപ്പിലെ തങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്ന നിര്‍ണായക മത്സരമെന്ന നിലയില്‍ ഇരു ടീമുകള്‍ക്കും വളരെ പ്രാധാന്യമേറിയതാണ് ഇന്നത്തെ കളി. രണ്ടാമത്തെ മത്സരത്തില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ ഇന്‍കാസ് ഖത്തര്‍, ഗ്രാന്‍ഡ് മാള്‍ എഫ് സിയെ നേരിടുന്നു. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം രണ്ടാമത്തെ മത്സരത്തില്‍ നിര്‍ണായകമായ തിരിച്ചു വരവ് നടത്തിയ ആവേശത്തിലാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.

വെള്ളിയാഴ്ച ഏഴു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഹാഡോക്ക് മാംഗ്ലൂര്‍ എഫ് സി, ഉഗ്ര ഫോമിലുള്ള സിറ്റി എക്സ്ചേഞ്ച് എഫ് സിയെ നേരിടുന്നു. രണ്ടാമത്തെ മത്സരത്തില്‍ ഖത്തര്‍ തമിഴര്‍ സംഘം എഫ് സി, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്സിയെ നേരിടുന്നു. മുന്‍ മത്സരത്തിലെ അപ്രതീക്ഷിത സമനില ഏല്പിച്ച ഷോക്കില്‍ നിന്നും വിമുക്തി നേടിയാവും മുന്‍ ചാമ്പ്യന്മാരായ ഫിഫ യുടെ വരവ്.
