
മനാമ: ലോക കേരളസഭ പിരിച്ചുവിട്ട സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഒ ഐ സി സി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം അറിയിച്ചു. ലോകം മുഴുവന്‍ ഉള്ള മലയാളി പ്രവാസികളെ സംരക്ഷിക്കാനും അവരുടെ ആവശ്യങ്ങളും പരാതികളും പരിഹരിക്കുന്നതിന് വേണ്ടി മുന്‍ സര്‍ക്കാര്‍ ആരംഭിച്ച ലോക കേരളസഭ പ്രവാസികളുടെ പേര് പറഞ്ഞു നടത്തിയ വലിയ തട്ടിപ്പ് ആയിരുന്നു. വിവിധ സമ്മേളനങ്ങള്‍ ചേരുകയും കാതലായ നല്ല നിര്‍ദേശങ്ങള്‍ സമ്മേളനത്തില്‍ വരികയും ചെയ്തിരുന്നു. അവ പരിശോധിക്കാനും നിയമനിര്‍മാണം വേണ്ടവ കണ്ടെത്തി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ വേണ്ടി സ്റ്റാന്‍ഡിങ് കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു എങ്കിലും, ഒരു കാര്യത്തിന് പോലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

വിവിധ പേരുകളില്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ചു എങ്കിലും പ്രവാസികള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചില്ല എന്നും രാജു കല്ലുംപുറം ആരോപിച്ചു.
