ഖത്തര്‍ ട്രാവല്‍ മാര്‍ട്ടിന് തിങ്കളാഴ്ച തുടക്കം

Web Desk
1 Min Read

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് (ക്യു ടി എം) തിങ്കളാഴ്ച ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും.

city exchange

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന് അനുസൃതമായി രാജ്യത്തെ വളരുന്ന ടൂറിസം വ്യവസായത്തെ ഉത്തേജിപ്പിച്ചു ഖത്തറിനെ കേന്ദ്ര ട്രാവല്‍ ആന്‍ഡ് ടൂറിസം ഹബ്ബായി സ്ഥാപിക്കുകയാണ് ക്യു ടി എം 2024 ലക്ഷ്യമിടുന്നത്.

2024 ഒക്ടോബര്‍ അവസാനത്തോടെ സന്ദര്‍ശകരുടെ എണ്ണം 2023ലെ മൊത്തം സന്ദര്‍ശകരുടെ എണ്ണത്തിന് തുല്യമായ നാല് ദശലക്ഷത്തിലെത്തിയെന്ന ഖത്തര്‍ ടൂറിസത്തിന്റെ സമീപകാല പ്രഖ്യാപനത്തോടെ ആഗോളതലത്തില്‍ ഖത്തറിന്റെ വര്‍ധിച്ചുവരുന്ന സാധ്യതകളാണ് തെളിയുന്നത്.

2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം വരെയുള്ള മൊത്തം അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!