

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എസ്ദാന്‍ അല്‍ വുഖൈര്‍ സ്‌റ്റോറില്‍ കുട്ടികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.

‘സോഷ്യല്‍ മീഡിയയുടെ സ്വാധീനം- ദി റീല്‍സ് വേഴ്‌സസ് റിയല്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കുട്ടികളുടെ വിലപ്പെട്ട സമയം സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ തളച്ചിടാതെ ക്രിയാത്മകവും കായികപരവുമായ പരിപാടികളിലൂടെ അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള അവസരങ്ങളാണ് ഇത്തരം മത്സരങ്ങളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് ഫലപ്രദമാകുന്ന ഇത്തരം പ്രോഗ്രാമുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

