ആഹ്ലാദ പ്രകടനം നടത്തി

Web Desk
1 Min Read

ആലുവ: പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും വലിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ ബൈക്ക് റാലി നടത്തി.

city exchange

ബാങ്ക് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി മാര്‍ക്കറ്റില്‍ സമാപിച്ചു. തുടര്‍ന്ന് മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും മധുരം വിതരണം ചെയ്യുകയും ആഹ്ലാദ പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്‌ലം, ജോസി പി ആന്‍ഡ്രൂസ്, മുഹമ്മദ് ഷെഫീക്ക്, പി വി എല്‍ദോസ്, ജി മാധവന്‍കുട്ടി, എം എ ഹാരിസ്, രാജേഷ് പുത്തനങ്ങാടി, ജിതിന്‍ രാജ്, എം എ കെ നജീബ്, അമീര്‍ ഷാ, പി എ ഷഹനാസ്, മുഹമ്മദ് ഷാഫി, അബു ആലുവ, എം ആര്‍ അനില്‍ കുമാര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!