ജിഫ്രിതങ്ങള്‍ക്കും കാന്തപുരത്തിനും മനസിലായി: ലീഗ് തിരുത്താന്‍ വരണ്ടെന്ന് മുഖ്യമന്ത്രി

Web Desk
1 Min Read

കണ്ണൂര്‍:

city exchange

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ മുസ്‌ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു, ലീഗിന് എന്താണോ ചെയ്യാന്‍ ഉള്ളത് അതു ചെയ്തു കാണിക്ക്, ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ല. എന്നാണ് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞത്. നിങ്ങള്‍ ഇത്തരം വിതണ്ട വാദവുമായി മുന്നോട്ടുവന്നെന്നു പറഞ്ഞ് ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ നിന്ന് മാറുമെന്ന് ആരും കരുതണ്ട. പിണറായി തുറന്നടിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്‍ പ്രതിനിധി സമ്മേനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിമര്‍ശനം. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിച്ചത് വഖഫ് ബോര്‍ഡ് ആണ്. അത് സര്‍ക്കാര്‍ അംഗീകരിച്ചെന്നും ആ ചര്‍ച്ചയില്‍ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നതായും പിണറായി പറഞ്ഞു. ഇപ്പോള്‍ ഉള്ള ആളുകളുടെ ജോലി സംരക്ഷിക്കണം എന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം. ജിഫ്രി തങ്ങളോടും കാന്തപുരത്തോടും ചര്‍ച്ച നടത്തി. അവര്‍ക്ക് കാര്യം മനസ്സിലായി. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പിടിവാശിയും ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!