ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി മണ്ടത്തരമെന്ന് ഇലോണ്‍ മസ്‌ക്

Web Desk
1 Min Read

കാലിഫോര്‍ണിയ: ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി അധാര്‍മികവും മണ്ടത്തരവുമാണെന്ന് ഇലോണ്‍ മസ്‌ക്. താന്‍ ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് മേലുള്ള നിരോധനം പിന്‍വലിക്കുമെന്നും അക്കൗണ്ട് പുന:സ്ഥാപിക്കുമെന്നും മസ്‌ക് സൂചന നല്‍കി. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ‘ഫ്യൂചര്‍ ഓഫ് ദ കാര്‍’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മസ്‌ക്.

city exchange

വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റുകള്‍ പങ്കുവെച്ചതിനായിരുന്നു അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്.

താന്‍ ട്വിറ്റര്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ താത്ക്കാലികമായി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുകയേ ഉള്ളൂവെന്നും സ്ഥിരമായി നിരോധിക്കുന്നത് വളരെ വിരളമായ നടപടിയായിരിക്കുമെന്നും മസ്‌ക് സൂചന നല്‍കുന്നുണ്ട്.
യു എസ് കാപിറ്റോളില്‍ ജനുവരി ആറിന് നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ സ്ഥിരമായി സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍ ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കാനുള്ള മസ്‌കിന്റെ നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാണ്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!