തിരുവനന്തപുരം- ദോഹ സെക്ടറില്‍ കൂടുതന്‍ ബജറ്റ് വിമാന സര്‍വീസ്‌കള്‍ ആരംഭിക്കണം

Web Desk
1 Min Read

ദോഹ: തിരുവനന്തപുരം- ദോഹ സെക്ടറില്‍ കൂടുതല്‍ ബജറ്റ് വിമാന സര്‍വീസുകള്‍ ആരംഭിക്കുവാന്‍ നടപടി സീകരിക്കണമെന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം ഇന്‍ ഖത്തര്‍ (തൗഫിക്ക്) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് ആവശ്യപ്പെട്ടു.

city exchange

തിരുവനന്തപുരത്തു നിന്നു ദോഹയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വെയ്‌സും ഇന്‍ഡിഗോയും കഴിഞ്ഞ കുറച്ചു മാസങ്ങളായി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കോഴിക്കോട് വഴിയാണ് സര്‍വീസ് നടത്തുന്നത്. ഇതുമൂലം തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ തെക്ക്- കിഴക്കന്‍ ഭാഗങ്ങളിലുള്ളവര്‍ തമിഴ്‌നാട് സംസ്ഥാനത്തിന്റെ നാഗര്‍കോവില്‍, കന്യകുമാരി, തൂത്തുകുടി, തെങ്കാശി മുതലായ ജില്ലകളില്‍ നിന്നുള്ളവര്‍ ബുട്ടിമുട്ട് അനുഭവിക്കുകയാണ്.

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഖത്തറിലേക്കു യാത്ര ചെയ്യന്നവരില്‍ അധികവും മല്‍സ്യബന്ധനം, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരുമാണ്. ഇങ്ങനെയുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും നാട്ടില്‍ അവധിക്കു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. അധിക ഫ്‌ളൈറ്റ് ചാര്‍ജ് മൂലം സാധാരണക്കാര്‍ക്കു കുടുംബത്തൊടൊപ്പം രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകാന്‍ സാധിക്കാതെയാണ് വന്നിരിക്കുന്നത്.

- Advertisement -
Ad image

ഇന്റര്‍നാഷണല്‍ ലേബര്‍ ദിനഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലെന്റ് ഫോറം സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തൗഫീക്ക് ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം നല്കിയത്. നിവേദന സംഘത്തില്‍ തൗഫിക്ക് ജനറല്‍ കണ്‍വീനര്‍ തോമസ് കുര്യന്‍ നെടുംതറയില്‍, ഉപദേശകന്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, വിനോദ് പി ബാലന്‍ (സി ഇ ടി എ എ കു), ജയപാല്‍ (ഇന്‍കാസ്, തിരുവനതപുരം), റിജോ ജോയ് (അടൂര്‍ അസോസിയേഷന്‍), സിറാജുദീന്‍ ഇബ്രാഹിം റാവുത്തര്‍ (കായംകുളം എം എസ് എം കോളേജ് അലുംനി) എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!