

ദോഹ: ഇനി മുതല്‍ വിദേശ ജോലിക്ക് പോകാന്‍ ആവശ്യമായ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് മാത്രമേ ലഭിക്കൂവെന്ന് കേരളാ പോലീസ് മേധാവി ഉത്തരവ് ഇറക്കി.

കേരളാ ഹൈക്കോടതിയില്‍ ഇതു സംബന്ധമായ കേസില്‍ വിദേശ ജോലി ആവശ്യാര്‍ഥം പി സി സി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോ സംസ്ഥാന പൊലീസിനോ അധികാരം ഇല്ലെന്നും മറിച്ച് കേന്ദ്ര സര്‍ക്കാറിനോ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിക്കോ മാത്രമായിരിക്കുമെന്നും പി സി സി നല്‍കുന്നത് പാസ്‌പോര്‍ട്ട് ആക്ട് 1980ലെ മിസസെലനിയസ് സര്‍വീസ് പരിധിയില്‍ വരുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഈ വാദം അംഗീകരിച്ച ഹൈക്കോടതി 2021 ആഗസ്ത് 27ന് ഈ അധികാരം കേന്ദ്ര സര്‍ക്കാറില്‍ മാത്രം നിക്ഷിപ്തമായിരിക്കുമെന്ന് വിധി പ്രസ്താവം നടത്തിയിരുന്നു.
ഈ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് മേധാവി 2022 മെയ് ഏഴിന് ഉത്തരവ് ഇറക്കിയത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്കായി THUNA citizen portal വഴിയോ Pol-App വഴിയോ അപേക്ഷ നല്‍കാം. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാറില്‍ നിന്നാണ് ലഭ്യമാവുക.
നിലവില്‍ പല രാജ്യങ്ങളും എല്ലാ ജോലിക്കായും ചില രാജ്യങ്ങള്‍ തസ്തികളുടെ അടിസ്ഥാനത്തിലും പോലീസ് ക്ലിയറന്‍സ് ആവശ്യപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യം മാറുമ്പോള്‍ ആയാസ രഹിതമായും കാലതാമസം കൂടാതെയും പി സി സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം വിദേശ ജോലി തേടുന്നവര്‍ക്ക് ഏറെ തിരിച്ചടിയായിരിക്കും നടപടി.

