ഖത്തര്‍ പ്രിക്സ് ദ് ല്‍ആര്‍ക്ക് ദ് ത്രിയാംഫില്‍ രണ്ട് അറേബ്യന്‍ കുതിരയോട്ട കിരീടങ്ങള്‍ അല്‍ ഷഖബ് റേസിംഗിന്

Web Desk
2 Min Read

പാരിസ്: 2026ലെ ഖത്തര്‍ പ്രിക്സ് ദ് ല്‍ആര്‍ക്ക് ദ് ത്രിയാംഫിനോടനുബന്ധിച്ച് പാരിസില്‍ സെന്റ്-ക്ലൗഡ് റേസ്‌കോഴ്‌സില്‍ നടന്ന പ്രധാന മത്സരങ്ങള്‍ക്ക് മുന്നോടിയായി അറേബ്യന്‍ കുതിരകള്‍ക്കായുള്ള രണ്ട് ഗ്രൂപ്പ് 1 മത്സരങ്ങള്‍ അരങ്ങേറി.

city exchange

ഖത്തര്‍ റേസിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ ക്ലബ്ബിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നടന്ന പരിപാടിയില്‍ ക്ലബ് ചെയര്‍മാന്‍ ഹമദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ അത്തിയ്യ, വൈസ് ചെയര്‍മാന്‍ റാഷിദ് നാസര്‍ സ്രയ്യ അല്‍ കഅബി എന്നിവര്‍ പങ്കെടുത്തു. ഫ്രാന്‍സ് ഗലോപ്പ് പ്രസിഡന്റ് ഗിയോമ് ദെ സെയ്ന്റ്-സെയ്ന്‍, വൈസ് പ്രസിഡന്റ് അര്‍നോ ഡി സെയ്സല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മത്സരത്തിന്റെ ആദ്യ ദിനത്തില്‍ അല്‍ ഷഖബ് റേസിംഗ് മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ട് ഗ്രൂപ്പ് 1 മത്സരങ്ങളിലും വിജയം സ്വന്തമാക്കി. മൂന്ന് വയസ്സുള്ള ആണ്‍കുതിരകള്‍ക്കായുള്ള ഖത്തര്‍ അറേബ്യന്‍ ട്രോഫി ദെ പൗലന്‍സ് (ഗ്രൂപ്പ് 1) ശൈഖ് ഹമദ് ബിന്‍ ജൊആന്‍ അല്‍ താനി ഏറ്റുവാങ്ങി. ഖത്തര്‍ റേസിംഗ് ഇക്വസ്ട്രിയന്‍ ക്ലബ് ബോര്‍ഡ് അംഗം അബ്ദുറഹ്മാന്‍ ബിന്‍ മന്‍സൂര്‍ അല്‍ മന്‍സൂര്‍ അദ്ദേഹത്തിന് ട്രോഫി സമ്മാനിച്ചു. ഫ്രാന്‍സ് ഗലോപ്പ് പ്രസിഡന്റ് ഗിയോമ് ദെ സെയ്ന്റ്-സെയ്ന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

മൂന്ന് വയസ്സുള്ള പെണ്‍കുതിരകള്‍ക്കായുള്ള ഖത്തര്‍ അറേബ്യന്‍ ട്രോഫി (ഗ്രൂപ്പ് 1) മത്സരത്തില്‍ അല്‍ ഷഖബ് റേസിംഗ് ഉടമസ്ഥതയിലും ബ്രീഡിങ്ങിലും വളര്‍ത്തിയ ബല്‍സം 2000 മീറ്റര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തി. പിയര്‍- ചാള്‍സ് ബൂഡോ സവാരി ചെയ്ത കുതിരയെ പരിശീലിപ്പിച്ചത് സേവിയര്‍ തോമാസ്- ദെമോള്‍ട്ടെയായിരുന്നു. 13 മികച്ച പെണ്‍കുതിരകള്‍ പങ്കെടുത്ത മത്സരത്തില്‍ ബല്‍സം ആദ്യമായി ഗ്രൂപ്പ് 1 തലത്തിലെ വിജയം സ്വന്തമാക്കി.

- Advertisement -
Ad image

പിയര്‍-ചാള്‍സ് ബൂഡോയുടെ സവാരിയില്‍ ബല്‍സം നിര്‍ണായക ഗ്രൂപ്പ് 1 വിജയം സ്വന്തമാക്കിയപ്പോള്‍ പരിശീലകന്‍ സേവിയര്‍ തോമാസ്- ദെമോള്‍ട്ടെയുടെ മറ്റൊരു കുതിരയായ നാര്‍ബോണ്‍ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ പരിശീലകന്റെ കുതിരകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

മൂന്ന് വയസ്സുള്ള അസാദി വിഭാഗത്തിലെ അല്‍ ഷഖബ് റേസിംഗിന്റെ കുതിരയായ മ്സഈദ് ആണ് ഗ്രൂപ്പ് 1 മത്സരത്തിലെ ഇരട്ട വിജയത്തിന് തുടക്കമിട്ടത്. ജീന്‍- ബെര്‍ണാര്‍ഡ് എയ്കെം സവാരി ചെയ്ത മ്സഈദിനെ പരിശീലിപ്പിച്ചത് തോമസ് ഫോര്‍സിയായിരുന്നു. മ്സഈദിനും ഇത് ഉയര്‍ന്ന തലത്തിലുള്ള മത്സരത്തിലെ ആദ്യ വിജയമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!