നെടുമുടിക്ക് വിട ചൊല്ലി കേരളം

Web Desk
1 Min Read

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ യാത്രയായി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണബഹുമതികളോടു കൂടി നെടുമുടിയുടെ മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തില്‍ ഇന്ന് സംസ്‌കരിച്ചു.

city exchange

ഇന്നലെ ഉച്ചയോടെയാണ് ഇന്ത്യന്‍ സിനിമയുടെ തന്നെ നടനവിസ്മയമായിരുന്ന നെടുമുടി വേണു അരങ്ങൊഴിഞ്ഞത്. 73 വയസായിരുന്നു. വൈകുന്നേരം ഭൗതികദേഹം വീട്ടിലെത്തിച്ചു. രാവിലെ 10.30 മുതല്‍ ഒരു12.30 വരെ അയ്യങ്കാളി ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാസംകാരിക, സാമൂഹിക രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. നായകനായും വില്ലനായും സഹനടനായും നിറഞ്ഞുനിന്ന് പ്രണയവും ശൃംഗാരവും ഹാസ്യവും കാര്‍ക്കശ്യവും വാല്‍സല്യവുമെല്ലാം ഒരുപോലെ പ്രേക്ഷകരെ അനുഭവിപ്പിച്ച കലാകാരനായിരുന്നു നെടുമുടി വേണു.

Share This Article
Leave a Comment
error: Content is protected !!