

വൈപ്പിന്‍/ പറവൂര്‍: പ്രണയിച്ച യുവാവിന്റെ കൂടെ മകള്‍ ഇറങ്ങിപ്പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ തൂങ്ങിമരിച്ചു. ചെറായി ബേക്കറിക്ക് പടിഞ്ഞാറ് കണ്ടോന്‍ത്തറ രാധാകൃഷ്ണന്‍ (50), ഭാര്യ അനിത (45) എന്നിവരാണ് വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ചത്.

മുനമ്പം സ്വദേശിയായ സനത്ത് (25) മാസങ്ങള്‍ക്ക് മുമ്പ് അമൃതയുടെ വീട്ടില്‍ വന്ന് മാതാപിതാക്കളോട് തങ്ങള്‍ സ്‌നേഹത്തിലാണെന്നും അമൃതയെ വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും അറിയിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ സ്‌നേഹ ബന്ധത്തെ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. വീടുവിട്ട് സനത്തിന്റെ വീട്ടിലെത്തിയ അമൃത സ്വന്തം വീട്ടിലേക്ക് പോകുന്നില്ലെന്ന് വാശി പിടിച്ചു. തുടര്‍ന്ന് സനത്തിന്റെ പിതാവ് ഇക്കാര്യം രാധാകൃഷ്ണനെ ഫോണ്‍ ചെയ്ത് അറിയിച്ചു. മകള്‍ പോയ ദുഃഖത്തില്‍ ഇരുവരും ഒരു ഫാനില്‍ തന്നെ ജീവനൊടുക്കുകയായിരുന്നു.

മുനമ്പം ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസ്, എസ് ഐ രാജീവ് ടി കെ, എം ബി സുനില്‍കുമാര്‍, കെ പി അഭിലാഷ്, എം സി ആശ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്. പറവൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

