സ്‌കൂളുകളില്‍ ആയോധന കലകള്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി

Web Desk
1 Min Read

കോഴിക്കോട്: സ്‌കൂളുകളില്‍ ആയോധന കലകള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ പ്രമേയം പാസാക്കി.
പുതിയ സാമൂഹ്യ സാഹചര്യത്തില്‍ ആയോധന കലയുടെ പ്രസക്തി മുന്‍ നിര്‍ത്തിയും കൂടി വരുന്ന പോക്‌സോ കേസുകള്‍ കണക്കിലെടുത്തുമാണ് പ്രമേയം പാസാക്കിയിട്ടുള്ളത്.

city exchange

2020ലെ പോക്‌സോ കണക്ക് പ്രകാരം 28327 കുട്ടികളാണ് പോക്‌സോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായിട്ടുള്ളത്. മൃഗീയമായി ലൈംഗിക ചൂഷണം നടക്കുമ്പോള്‍ വെറും എഴുത്തുകളും ഹാഷ് ടാഗുകളും ഉയര്‍ത്തുന്നതിന് പകരം പ്രവര്‍ത്തികമാക്കേണ്ട ഒന്നാണ് ആയോധന കലകള്‍ പഠനപദ്ധതിയില്‍ ഉള്‍പ്പടുത്തണം എന്നത്.
ആയോധന കലകളിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യം ലഭിക്കാനും ഇതിലപ്പുറം അവരുടെ ആരോഗ്യ ക്ഷമത വര്‍ധിക്കുകയും ഭാവിയില്‍ സ്വന്തം തൊഴിലായി മാറ്റാനും സാധിക്കും എന്നത് ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കി.

ബോര്‍ഡ് അംഗമായ കെ എല്‍ തോമസ് പ്രമേയം അവതരിപ്പിച്ചു. നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്‌സാണ്ടര്‍, റീജണല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് റിസ്‌വാന്‍ എം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റര്‍ ആരതി ഐ എസ്, ഫാക്കല്‍റ്റിമാരായ സ്മിത കൃഷ്ണകുമാര്‍, സുധാ മേനോന്‍, ബിന്ദു സരസ്വതി ബായ് എന്നിവരടങ്ങുന്ന ബോര്‍ഡാണ് പ്രമേയം പാസാക്കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!