

കൊച്ചി: പനങ്ങാട് ചലഞ്ചേഴ്‌സ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ എം എല്‍ എ കെ ബാബു എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വി പി എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള മുഖ്യാതിഥിയായി. ചലഞ്ചേഴ്‌സ് പ്രസിഡന്റ് എ എന്‍ പ്രസേനന്‍ സ്വാഗതം ആശംസിച്ചു.

കുമ്പളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്് എന്‍ പി മുരളീധരന്‍, ഇന്ത്യന്‍ വോളീബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ രാജ് വിനോദ് പി, കുമ്പളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ കെ സജീവന്‍, സൗഷ ലാലു, പനങ്ങാട് വി എച്ച് എസ് എസ് മാനേജിംഗ് ട്രസ്റ്റി ലക്ഷ്മീ നാരായണന്‍, ചലഞ്ചേഴ്സ് സ്ഥാപക പ്രസിഡന്റ് പി കെ ജോസഫ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ എം ദേവദാസ് കൃതജ്ഞത പറഞ്ഞു.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പനങ്ങാട് ചലഞ്ചേഴ്‌സ് ക്ലബ്, വി പി എസ് ലേക്‌ഷോര്‍ ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹാഫ് മാരത്തണ്‍ വിജയികള്‍ക്ക് എസ് കെ അബ്ദുള്ള സമ്മാനം കൈമാറി. കുണ്ടന്നൂര്‍- മാടവന വഴി പനങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ച ഹാഫ് മരത്തണില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നായി 20 മുതല്‍ 60 വയസ്സ് വരെയുള്ള 110ഓളം പേര്‍ പങ്കെടുത്തു.
പാലക്കാട് സ്വദേശി അജിത് കെ, ഇടുക്കി സ്വദേശി കെ എം സജിത്ത്, തൃശൂര്‍ സ്വദേശി അജ്മല്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

