ഡിജിറ്റല്‍ മേധാവിത്വത്തിന് ശ്രമം വേണം: വി സുനില്‍ കുമാര്‍

Web Desk
1 Min Read

കൊച്ചി: എറണാകുളം ബ്രാഞ്ച് ഓഫ് എസ് ഐ ആര്‍ സി ഓഫ് ഐ സി എ ഐയുടെ കേന്ദ്ര ബജറ്റ് അവലോകനം ഹോട്ടല്‍ റിനൈ കൊച്ചിയില്‍ നടന്നു. അസറ്റ് ഹോം സ് സ്ഥാപകനും മാനേജിഗ് ഡയറക്ടറുമായ വി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

city exchange

ഡിജിറ്റല്‍ ലോകത്തിന്റെ മേധാവിത്വത്തിനാണ് ആധുനിക രാജ്യങ്ങളും കമ്പനികളും ശ്രമിക്കുന്നതെന്ന് വി സുനില്‍ കുമാര്‍ പറഞ്ഞു. ഏതാനും രാജ്യങ്ങളുടേയും കമ്പനികളുടേയും നിയന്ത്രണത്തിലാണ് നിലവില്‍ ഡിജിറ്റല്‍ ലോകമുള്ളത്. ഇന്ത്യയിലേയും കേരളത്തിലേയും രാഷ്ട്രീയ നേതാക്കളും അവരുടെ കാഴ്ചപ്പാടുകളും ഇതിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്രബജറ്റില്‍ എല്ലാ മേഖലകള്‍ക്കും പ്രാതിനിധ്യം കൊടുത്തെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയെ കുറിച്ച് യാതൊന്നും പരാമര്‍ശിച്ചില്ലെന്നും വി സുനില്‍ കുമാര്‍ പറഞ്ഞു. എങ്കിലും മറ്റു മേഖലകള്‍ക്ക് ലഭിക്കുന്ന ഗുണം റിയല്‍ എസ്റ്റേറ്റ് മേഖലയിലും എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

- Advertisement -
Ad image

ന്യൂഡല്‍ഹിയിലെ ഡോ. ഗിരീഷ് അഹുജ ഡയറക്ട് ടാക്സ് പ്രൊപോസല്‍ ക്ലോസ് ബൈ ക്ലോസ് എന്ന വിഷയത്തിലും മുംബൈയിലെ സുനില്‍ ഗബ്ബാവാല ജി എസ് ടി റീസന്റ് ഡവലപ്മെന്റ്സ് എന്ന വിഷയത്തിലും ക്ലാസെടുത്തു.

ജോമോന്‍ കെ ജോര്‍ജ് പ്രസംഗിച്ചു. ചെയര്‍മാന്‍ കെ വി ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീം എ നന്ദി പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!