കൊച്ചിയില്‍ വന്‍ രാസ ലഹരി വേട്ട

Web Desk
1 Min Read

കൊച്ചി: കാക്കനാട് കൊല്ലം കുടി മുകള്‍ ഭാഗത്തുനിന്നും എം ഡി എം എയുമായി യുവാവിനെ കൊച്ചി സിറ്റി പൊലിസ് പിടികൂടി. ചേര്‍ത്തല പട്ടണക്കാട് ഗോകുലം ഹൗസില്‍ ഗോകുല്‍ ജി ബി (28) ആണ് പിടിയിലായത്.

city exchange

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ എസ് സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വഡും തൃക്കാക്കര പൊലിസും ചേര്‍ന്ന് കാക്കനാട്, കൊല്ലം കുടിമുകള്‍ റോഡിലുള്ള ഡയമണ്ട് ഇന്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് 37.19 ഗ്രാം എം ഡി എം എയുമായി പ്രതി പിടിയിലായത്.

കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഭാഗത്തെ ഐ ടി മേഖലയില്‍ ജോലി ചെയ്ത് വരുന്നവര്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനു വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി പറഞ്ഞു. ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഗോകുല്‍.

Share This Article
Leave a Comment
error: Content is protected !!