മുസ്‌ലിം ലീഗ് വിളംബര ജാഥ സംഘടിപ്പിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: കേരള സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നാളെ പയ്യന്നൂരില്‍ നടക്കുന്ന പയ്യന്നൂര്‍ താലൂക്ക് മാര്‍ച്ചിനോടനുബന്ധിച്ച് രാമന്തളി ശാഖാ മുസ്‌ലിം ലീഗ് വിളംബര ജാഥ സംഘടിപ്പിച്ചു
തെക്കെ കൊവ്വല്‍ പഞ്ചായത്ത് വായനശാല സമീപത്ത് നിന്നാരംഭിച്ച ജാഥ പുനക്കടവിന് സമീപം സമാപിച്ചു.

city exchange

തുടര്‍ന്നു നടന്ന യോഗത്തില്‍ ശാഖാ ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം ലത്തീഫ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ഷബീര്‍, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അഫ്‌സല്‍ രാമന്തളി, പി പി മുഹമ്മദലി, ഇ ടി വി നിയാസ്, യു കെ മുഹമ്മദ് കുഞ്ഞി, പി. പി സുലൈമാന്‍ ഹാജി പ്രസംഗിച്ചു.

കെ.വി അബൂബക്കര്‍, കോച്ചന്‍ അബ്ദുല്ല, മുണ്ടക്കാല്‍ മുഹമ്മദ്, ഹസ്സന്‍, സി എം റഫീഖ്, ഖമറുസ്സമാന്‍, എം സി മുഹമ്മദ് റിയാസ്, പി എസ് ഷാനിദ്, കെ കെ സമീര്‍, കെ കെ ഇസ്മായില്‍, പി കെ ഫസീല്‍, കെ കെ സി അബ്ദുല്ല, എ കെ റഊഫ്, കെ കെ അബ്ദുല്‍ ഗഫൂര്‍, കെ പി അബ്ദുല്‍ ഖാദര്‍ ഹാജി, സി എം അഷ്റഫ്, മുഹമ്മദ് റാഹില്‍, എ കെ പി ഷഫീഖ്, വി വി അസൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!