അലമേലുവിനും മകള്‍ക്കും അമ്മക്കിളിക്കൂടിന്റെ 54-ാം സുരക്ഷാ ഭവനം

Web Desk
2 Min Read

കാലടി: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം വീടുപണിയുവാന്‍ സാധിക്കാതെ ഇടിഞ്ഞു വീഴാറായ വീടുകളിലും വാടകവീടുകളിലും കഴിയുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഭവനമൊരുക്കുന്നതിനായി അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ അമ്മക്കിളികൂട് കാരുണ്യ ഭവന പദ്ധതിയില്‍ ശ്രീമൂലനഗരം എട്ടാം വാര്‍ഡ് പാറത്തെറ്റയില്‍ ഫ്രാന്‍സീസ് വി വര്‍ഗ്ഗീസ് നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് വര്‍ഗ്ഗീസ്സ് പാറക്ക സ്‌പോണ്‍സര്‍ ചെയ്ത് അലമേലുവിനും മകള്‍ക്കുമായി നിര്‍മ്മിക്കുന്ന 54-ാമത്തെ വീടിന്റെ തറക്കല്ലിടല്‍ ചാലക്കുടി എം പി ബെന്നി ബഹനാന്‍ നിര്‍വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന ഈ പദ്ധതി മറ്റു ജനപ്രതിനിധികള്‍ ഉദാഹരണമാക്കണമെന്ന് ബെന്നി ബഹനാന്‍ എം പി പറഞ്ഞു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ധീന്‍ സ്വാഗതം പറഞ്ഞു. മുന്‍ എം എല്‍ എ എം എ ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, കാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷബീര്‍ അലി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എന്‍ സി ഉഷാകുമാരി, ചെയര്‍മാന്‍ വി ജെ ആന്റു, മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ സി മാര്‍ട്ടിന്‍, മെമ്പര്‍ ഡാര്‍ളി ജീമോന്‍, സ്പോണ്‍സറുടെ മകന്‍ ജോസ് പാറക്ക, സ്ഥലം വിട്ടുനല്‍കിയ ജോസഫ് വി വര്‍ഗ്ഗീസ്സ്, പി കെ സിറാജ്, വി പി സുകുമാരന്‍, ലിന്റോ പി ആന്റോ, അബ്ദുല്‍ റഷീദ്, പി സി സുരേഷ്‌കുമാര്‍, താഹിര്‍, ഹാഷിം എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് അംഗം ക പി അനൂപ് നന്ദി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹ പ്രകാരമാണ് ആന്ധ്ര സ്വദേശിനിയായ അലമേലുവിന് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ഇതിലൂടെ ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം സഫലമാകുകയാണെന്ന് എം എല്‍ എ പറഞ്ഞു. ഫ്രാന്‍സിസ് വി വര്‍ഗ്ഗീസ്സ് തന്റെ മാതാപിതാക്കളായ വര്‍ഗ്ഗീസ് മാഷിന്റേയും ലീന ടീച്ചറിന്റേയും ഓര്‍മ്മക്കായാണ് മൂന്നു സെന്റ് സ്ഥലം വീട് നിര്‍മ്മിക്കുന്നതിന് സൗജന്യമായി നല്‍കിയത്. കാഞ്ഞൂര്‍ നിവാസിയായ വര്‍ഗ്ഗീസ്സ് പാറക്ക തന്റെ 90-ാം ജന്മ വാര്‍ഷിക സമ്മാനമായാണ് ഈ വീട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

വീടിനായി സ്ഥലം നല്‍കിയ ഫ്രാന്‍സിസിനും സ്‌പോണ്‍സര്‍ വര്‍ഗ്ഗീസ്സ് പാറക്കക്കും അന്‍വര്‍ സാദത്ത് എം എല്‍ എ അമ്മക്കിളിക്കൂട് ട്രസ്റ്റിന്റെ നന്ദി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!