

ആലുവ: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി- ജനവിരുദ്ധ ബജറ്റുകള്‍ക്കെതിരെ ഐ എന്‍ ടി യു സി ആലുവ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ നടത്തി. കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു ഉദ്ഘാടനം ചെയ്തു.

റീജിയണല്‍ പ്രസിഡന്റ് മുഹമ്മദ് സഹീര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എന്‍ ഉണ്ണികൃഷ്ണന്‍, ബാബു പുത്തനങ്ങാടി, മുന്‍സിപ്പല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ലത്തീഫ് പുഴിത്തറ, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങള്‍ ആനന്ദ് ജോര്‍ജ്, എം ഐ ദേവസികുട്ടി, അഡ്വ. ടി എസ് സാനു, ആര്‍ രഹന്‍രാജ്, സി പി നൗഷാദ്, എ എ മാഹീന്‍, ജോസ് കാഞ്ഞിരത്തിങ്കല്‍, ഹസീന മുനീര്‍, നസീര്‍ ചൂര്‍ണ്ണിക്കര, പോളി ഫ്രാന്‍സിസ്, ദാവൂദ് ഖാദര്‍, അസീസ് കോമ്പാറ, രഞ്ചുദേവസി, എം എം ശിഹാബുദ്ദീന്‍, ബിജു മോഹന്‍, ടി ഐ നാദിര്‍ഷാ, സി ഡി ജോസ്, എ സി ശിവന്‍, വിപിന്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
