വഖഫ് ബോര്‍ഡ് നിയമനം: പിന്‍വലിക്കണമെന്ന് മുസ്ലിം സംഘടനകള്‍

Web Desk
1 Min Read

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുസ്ലിം സംഘടനകള്‍. തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ പ്രത്യക്ഷ സമരവും നിയമപരമായ നടപടികളും സ്വീകരിക്കാനാണ് നീക്കം. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്ലിം ജമാഅത്ത് ഒഴികയുള്ള പ്രധാനപ്പെട്ട സംഘടനകളെല്ലാം യോഗത്തില്‍ പങ്കെടുത്തു. കടുത്ത വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം നേതൃസമിതി യോഗത്തിലുണ്ടായത്. മത വിശ്വാസികള്‍ അല്ലാത്തവര്‍ മതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനകളുടെ നിലപാട്. വഖഫ് ആക്ടിന് എതിരാണ് സര്‍ക്കാര്‍ തീരുമാനം. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണ്. മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!