ആലുവയില്‍ റോഡ് നവീകരണത്തിന് അഞ്ചു കോടിയിലേറെ രൂപ അനുവദിച്ചു

Web Desk
1 Min Read

ആലുവ: ആലുവ- പെരുമ്പാവൂര്‍ റോഡില്‍ തോട്ടുമുഖം മുതല്‍ ആലുവയുടെ അതിര്‍ത്തിയായ ചാലക്ക പകലോമറ്റം വരെയുള്ള ആറു കിലോമീറ്റര്‍ ഭാഗം ബി എം ബി സി നിലവാരത്തില്‍ ടാറിങ്ങ് നടത്തുന്നതിന് അഞ്ചുകോടി പന്ത്രണ്ടു ലക്ഷം രൂപ അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. ആലുവ- പെരുമ്പാവൂര്‍ റോഡില്‍ രൂപപ്പെട്ട കുഴികളില്‍ വീണ് വാഹനാപകടങ്ങള്‍ സംഭവിച്ച് യാത്രക്കാര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ സംഭവിക്കുന്നത് നിത്യസംഭവമായതോടെ അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് മന്ത്രിയെ ബന്ധപ്പെട്ടിരുന്നു.

city exchange

റോഡ് ബി എം ബി സി നിലവാരത്തില്‍ ടാറിങ്ങ് നടത്തി സുഗമമായ വാഹന സഞ്ചാരത്തിന് സജ്ജമാക്കി ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് എം എല്‍ എ കത്തുകളെഴുതിയിരുന്നു. മാറമ്പിള്ളി സ്വദേശിയായ കുഞ്ഞുമുഹമ്മദ് ഈ കുഴികളില്‍ വീണ് അപകട മരണം സംഭവിച്ചതിനെ തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ 2022 സെപ്തംബര്‍ 16ന് ഇടപ്പള്ളിയിലെ കെ ആര്‍ എഫ് ബിയുടെ ഓഫീസിനുള്ളില്‍ ഉപരോധ പ്രതിഷേധ സമരവും നടത്തി. റോഡ് ടാറിങ് സമയബന്ധിതമായി തീര്‍ക്കാമെന്ന് അധികൃതര്‍ രേഖാമൂലം ഉറപ്പു നല്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചതെങ്കിലും പ്രവര്‍ത്തി തുടങ്ങിയിരുന്നില്ല. ഇതേതുടര്‍ന്ന് എം എല്‍ എ പൊതുമരാമത്ത് മന്ത്രിക്ക് വീണ്ടും കത്തെഴുതുകയായിരുന്നു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!