തെരേസ്യന്‍ ‘അമൃതോത്സവ്’ 12ന്

Web Desk
1 Min Read

മണപ്പുറം: മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്‌കൂളില്‍ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് 75 ടീമുകള്‍ പങ്കെടുക്കുന്ന ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ‘തെരേസ്യന്‍ അമൃതോത്സവ് 2022’ ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

city exchange

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ച് സമ്മാനദാനം നടത്തും.

ക്വിസിന്റെ വിഷയം വാസ്‌കോഡിഗാമ മുതല്‍ മൗണ്ട് ബാറ്റന്‍ വരെ (1498 മുതല്‍ 1947 വരെ). 80 ശതമാനം ചോദ്യങ്ങളും ജനറല്‍ ആന്‍ഡ് കറണ്ട് അഫയേഴ്‌സ് 20 ശതമാനം മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടാകും. ഒന്നാം സമ്മാനം 5001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 3001 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 1001 രൂപയും ട്രോഫിയും. ഒരു സ്‌കൂളില്‍ നിന്നും അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ നിന്നും രണ്ട് പേരടങ്ങുന്ന അഞ്ചു ടീമുകള്‍ക്ക് വരെ പങ്കെടുക്കാം.

- Advertisement -
Ad image

ഗൂഗിള്‍ ഫോം വഴിയുള്ള രജിസ്‌ട്രേഷന്‍ 10ന് ഉച്ചക്ക് 12ന് അവസാനിക്കും. രജിസ്‌ട്രേഷന്‍ ഫീസ് ഒരു ടീമിന് 50 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 8907852409, 8606874925, 9961702235 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!