ബോള്‍ട്ട് ഓഡിയോ: സെയ്ഫ് അലിഖാനും സൂര്യകുമാറും ബ്രാന്‍ഡ് അംബാസഡര്‍മാര്‍

Web Desk
1 Min Read

കൊച്ചി: നടന്‍ സെയ്ഫ് അലി ഖാനും ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവും ബ്രാന്‍ഡ് അംബാസഡര്‍മാരായി ബോള്‍ട്ട് ഓഡിയോ പുതിയ ഇന്നിംഗ്സിന് തുടക്കമിട്ടു. ബ്രാന്‍ഡില്‍ നിന്നുള്ള ഗുണമേന്മയുള്ള ഓഡിയോ ഉത്പന്നങ്ങള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയിലേക്ക് യുവാക്കളെ പ്രചോദിപ്പിക്കുന്നതിലൂടെ അവരെ ആകര്‍ഷിക്കുന്ന ജോലി ബോള്‍ട്ട് ഓഡിയോ ചെയ്യുമെന്ന് ഇരുവരും കരുതുന്നു.

city exchange

അത്യാധുനിക തനത് ഇലക്ട്രോണിക്സ് പ്ലെയറായ ബോള്‍ട്ട് ഓഡിയോ വിപണിയിലും അതിന്റെ ഉപഭോക്താക്കള്‍ക്കിടയിലും പതിവായി ഒരിളക്കം സൃഷ്ടിക്കുന്നു. സെയ്ഫിന്റെ വ്യക്തിത്വവും സംഗീത വൈദഗ്ധ്യവും ബോള്‍ട്ട് ഓഡിയോയുടെ ബ്രാന്‍ഡ് ധാര്‍മ്മികതയുമായി തികച്ചും സമന്വയിക്കുന്നു. കീശയ്ക്ക് ചേരുന്ന ചെലവില്‍ യുവാക്കളെ ആകര്‍ഷിക്കാനും ഗുണമേന്മയുള്ള സുഖസൗകര്യങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കാനും പുതിയ കൂട്ടുകെട്ട് ഉപകരിക്കും.

സ്‌കൈ എന്നറിയപ്പെടുന്ന സൂര്യകുമാര്‍ യാദവ് നിരവധി മാച്ച് വിന്നിംഗ് പ്രകടനങ്ങളോടെ തന്റെ അസാമാന്യ റണ്ണിന് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററായി വാഴ്ത്തപ്പെടുന്നു. അദ്ദേഹത്തിന്റെ സമീപകാല ഫോമും മികച്ച ബാറ്റിംഗ് ശൈലിയും അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കി മാറ്റി. ഈ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായ സൂര്യകുമാര്‍, നിലവില്‍ ഐ സി സി ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ്.

- Advertisement -
Ad image

ബോള്‍ട്ട് ഓഡിയോ പ്രാഥമികമായി അറിയപ്പെടുന്ന വയര്‍ലെസ് ഇയര്‍ഫോണുകള്‍ യുവാക്കളുടെ ആവേശത്തെ സംഗ്രഹിക്കുന്നു. സെയ്ഫ് അലി ഖാനും സൂര്യകുമാര്‍ യാദവും ഞങ്ങളുടെ ബ്രാന്‍ഡിന് ഏറ്റവും അനുയോജ്യരായതിനാല്‍ പ്രേക്ഷകരുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ബോള്‍ട്ട് ഓഡിയോയുടെ സഹസ്ഥാപകനും സി ഇ ഒയുമായ വരുണ്‍ ഗുപ്ത പ്രത്യാശ പ്രകടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!