

കോഴിക്കോട്: ഖത്തര്‍ ലോകകപ്പ് സംഘാടക സമിതി അംഗമായ മലയാളി സഫീര്‍ ചേന്ദമംഗല്ലൂരിന് കോഴിക്കോട് പൗരാവലി സ്വീകരണം നല്കി. മേയര്‍ ബീന ഫിലിപ്പ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ മലയാളി അംഗീകരിക്കപ്പെടുകയാണെങ്കില്‍ അവരെ ആദരിക്കുകയെന്നത് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വമാണെന്ന് മേയര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തുന്നുവെന്നത് ഏറെ ശ്ലാഘനീയമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.

ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി പി എം ഹാഷീറലി അധ്യക്ഷത വഹിച്ചു. അസീം പരിചയപ്പെടുത്തല്‍ നടത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, സി ഇ ചാക്കുണ്ണി, എന്‍ സി അബൂബക്കര്‍, അബ്ദുല്ല മാളിയേക്കല്‍, സി എന്‍ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ശേഷം സഫീറുമായി ലോകകപ്പ് സംബന്ധിച്ച മുഖാമുഖവും സംഘടിപ്പിച്ചു.
