നസ്‌റീന കബീറിന് യൂത്ത് ലീഗ് സ്‌നോപഹാരം നല്‍കി

Web Desk
1 Min Read

പയ്യന്നൂര്‍: മംഗലാപുരം നിറ്റെ കോളേജില്‍ നിന്നു ബയോടെക് എഞ്ചിനീയറിംഗില്‍ ഉന്നത വിജയം നേടി ലണ്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് ഗ്രീന്‍വിച്ചില്‍ ഫെല്ലോഷിപ്പോടെ ഉപരിപഠനത്തിനായി പോവുന്ന രാമന്തളിയിലെ നസ്‌റീന കബീറിന് രാമന്തളി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു സ്‌നേഹോപഹാരം നല്‍കി.

city exchange

രാമന്തളിയിലെ എം എസ് എഫ് സ്ഥാപാംഗമായ പി കെ കബീര്‍- ജമീല ദമ്പതികളുടെ മകളാണ് നസ്‌റീന.

ചടങ്ങില്‍ രാമന്തളി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ്, ശാഖാ പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, ശാഖാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം സി റിയാസ്, പി കെ ഫസീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!