

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ ‘ഹെല്‍ത്തി കേരള’യുടെ ഭാഗമായി 24 സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. ഒരു ഹോട്ടല്‍ താല്കാലികമായി അടച്ചു പൂട്ടി. നാലു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

പഞ്ചായത്ത് ലൈസന്‍സോ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍,
അമ്പാട്ടു ജംഗ്ഷനിലെ ഹോട്ടല്‍ തത്കാലികമായി അടച്ചു പൂട്ടി. പോരായ്മകള്‍ പരിഹരിക്കണമെന്ന് നിര്‍ദേശിച്ചു ആരോഗ്യവകുപ്പ് നല്‍കിയ നോട്ടീസ് അവഗണിച്ചു ശുചിത്വമില്ലാതെ പ്രവര്‍ത്തിച്ചത് മൂലമാണ് ഹോട്ടല്‍ അടച്ചു പൂട്ടിയത്.

അശോകപുരം അണ്ടികമ്പനിക്ക് സമീപമുള്ള മത്സ്യ വില്പന കേന്ദ്രം, കീഴ്മാട് ജംഗ്ഷനിലെ ഹോട്ടല്‍, ചപ്പാത്തിക്കട എന്നിവയ്ക്കു നോട്ടീസ് നല്‍കി. ശുചിത്വ പോരായ്മകളാണ് നോട്ടീസ് നല്‍കാന്‍ കാരണം.
പുകവലി മുന്നറിയിപ്പിന്റെ കോട്പ ബോര്‍ഡ് വെയ്ക്കാത്ത സ്ഥാപങ്ങള്‍ക്കും നോട്ടീസ് നല്‍കി. കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ഐ സിറാജിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം എം സക്കീര്‍, രേഖ എസ് എസ്, സബ്‌ന കെ ബി, എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

