പത്താമത് അന്താരാഷ്ട്ര യോഗ ദിനാഘോഷം ജൂണ്‍ 21ന്

Web Desk
1 Min Read

ദോഹ: പത്താമത് യു എന്‍ അന്താരാഷ്ട്ര യോഗ ദിനാഘോഷം ജൂണ്‍ 21ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ആറു മുതല്‍ എട്ടര വരെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യോഗ സ്വന്തത്തിനും സമൂഹത്തിനും എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

city exchange

പരിപാടിയില്‍ 40 മിനുട്ട് എല്ലാ പങ്കാളികള്‍ക്കുമായി യോഗ അവതരിപ്പിക്കും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യോഗ മത്സരവും യോഗ ക്വിസും നടക്കും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തറില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ലോക യോഗാദിനം ആഘോഷിക്കുന്നുണ്ട്. എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഖത്തറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 114 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. ഒരു യോഗ പരിപാടിയില്‍ ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഗിന്നസ് ലോക റെക്കോര്‍ഡും ആ വര്‍ഷം ലഭിച്ചു.

യോഗദിനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/ekdjpYrXn7g6oCUw8 എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ യോഗ മാറ്റ് കൊണ്ടുവരേണ്ടതാണ്. വെള്ളം ലഭ്യമാകും.

- Advertisement -
Ad image

കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected], press. [email protected] എന്നീ വിലാസങ്ങളിലോ 44255709, 44255745 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സചിന്‍, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍ എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!