

ഗസ: ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ തങ്ങളുടെ മുതിര്‍ന്ന സായുധ കമാന്‍ഡര്‍മാരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് സംഘം സ്ഥിരീകരിച്ചു.

ശനിയാഴ്ച ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ സുരക്ഷാ കൗണ്‍സില്‍ അംഗവും തെക്കന്‍ മേഖലയുടെ (ഗസ മുനമ്പിന്റെ) കമാന്‍ഡറുമായ ഖാലിദ് മന്‍സൂര്‍ മരിച്ചതായും ഇതില്‍ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് (ജറുസലേം ബ്രിഗേഡ്‌സ്) അനുശോചിക്കുന്നുവെന്നും ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് സംഘത്തിന്റെ സായുധ വിഭാമാണ് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്.

