

പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് നിന്നും ഇദം പ്രഥമായി നിയമ ബിരുദം കരസ്ഥമാക്കിയ അഡ്വക്കെറ്റ് സഫ അലിക്കും കാര്‍ഡിയോ വാസ്‌ക്കുലര്‍ ടെക്‌നോളജിയില്‍ ബിരുദം നേടിയ ഷഹന ഷിറിന്നും അബൂദാബി രാമന്തളി മുസ്‌ലിം യൂത്ത് സെന്റര്‍ സ്‌നേഹോപഹാരം കൈമാറി. മുസ്‌ലിം ലീഗ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ശാഖാ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി എം ലത്തീഫ്, മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ആര്‍ എം വൈ സി പ്രസിഡണ്ട് ഇബ്രാഹിം കുടുക്കില്‍, ജനറല്‍ സെക്രട്ടറി ഇ ടി വി നിയാസ് എന്നിവര്‍ സംസാരിച്ചു.

യു അബ്ദുല്‍ റഹ്‌മാന്‍, മുണ്ടക്കാല്‍ ഇബ്രാഹിം, ഓ എം അബ്ദുല്‍ സലാം, പി പി സുലൈമാന്‍ ഹാജി, ചിറയില്‍ അശ്‌റഫ്, കെ വി അബൂബക്കര്‍ തുടങ്ങിയര്‍ സംബന്ധിച്ചു. സഫയും ഷഹനയും സ്വീകരണത്തിന് നന്ദി പറഞ്ഞു.
