

ദോഹ: ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ പര്‍വതം കീഴടക്കി ഖത്തരി യുവതി. മേഘങ്ങളേക്കാള്‍ ഉയരത്തില്‍ നിന്നും കൈകളുയര്‍ത്തി വിജയ ചിഹ്നം കാണിച്ച് കാഞ്ചന്‍ജംഗയുടെ മുകളില്‍ നിന്നുള്ള തന്റെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ശൈഖ അസ്മ അല്‍താനി തന്റെ നേട്ടം ലോകത്തെ അറിയിച്ചത്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വതങ്ങളില്‍ മൂന്നാം സ്ഥാനത്താണ് 8586 മീറ്റര്‍ ഉയരമുള്ള കാഞ്ചന്‍ജംഗ. ഈ ഉയരം കീഴടക്കുന്ന ആദ്യത്തെ അറബ് വംശജയാണ് ശൈഖ അസ്മ അല്‍താനി.


ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിലുള്ള കാഞ്ചന്‍ജംഗ മലമുകളിലേക്ക് ക്യാമ്പ് രണ്ടില്‍ നിന്നാണ് ശൈഖ അസ്മയും സംഘവും കയറിത്തുടങ്ങിയത്. ജനുവരിയിലാണ് ശൈഖ അസ്മ അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കീഴടക്കിയത്.
ഖത്തര്‍ ഒളിംപിക് കമ്മിറ്റിയുടെ ട്വിറ്റര്‍ പേജില്‍ ആഘോഷിച്ച ശൈഖ അസ്മ അല്‍താനിയുടെ കാഞ്ചന്‍ജംഗ മലകയറ്റത്തിന് ആശംസയുമായി നിരവധി പേരാണ് കമന്റ് ബോക്‌സിലെത്തിയത്. പുതിയ അറബിക്ക് നേട്ടമെന്നാണ് ഖത്തര്‍ ഒളിംപിക് കമ്മിറ്റി ശൈഖ അസ്മയുടെ വിജയത്തെ വിശേഷിപ്പിച്ചത്.

