

ദോഹ: ഈ വര്‍ഷം ആദ്യപാദത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് 162 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 2022 ആദ്യപാദത്തില്‍ 7.14 ദശലക്ഷം യാത്രക്കാരാണ് ഉപയോഗപ്പെടുത്തിയത്. ജനുവരിയില്‍ 2,163,086, ഫെബ്രുവരിയില്‍ 2,168,265, മാര്‍ച്ചില്‍ 2,812,874 എന്നിങ്ങനെയാണ് യാത്രക്കാര്‍ സഞ്ചരിച്ചത്. മാത്രമല്ല മൂന്ന് പുതിയ കേന്ദ്രങ്ങളിലേക്ക് കൂടി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2022 ആദ്യ പാദത്തില്‍ യാത്ര ആരംഭിച്ചു. ഇതോടെ 153 കേന്ദ്രങ്ങളിലേക്കാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകളുള്ളത്.

ഈ വര്‍ഷം ആദ്യപാദത്തില്‍ ടേക്ക് ഓഫും ലാന്റിംഗും ഉള്‍പ്പെടെ 48,680 വിമാന നീക്കങ്ങളാണ് നടന്നത്. ജനുവരിയില്‍ 16,239, ഫെബ്രുവരിയില്‍ 15,121, മാര്‍ച്ചില്‍ 17,320 എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനവാണിത്.
ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനുള്ളില്‍ 585,448 ടണ്‍ കാര്‍ഗോയാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കൈകാര്യം ചെയ്തത്. ജനുവരിയില്‍ 190,113 ടണ്‍, ഫെബ്രുവരിയില്‍ 179,753 ടണ്‍, മാര്‍ച്ചില്‍ 215,581 ടണ്‍ എന്നിങ്ങനെയാണ് കണക്ക്. മാത്രമല്ല ഈ മൂന്നു മാസത്തിനകം രണ്ട് പുതിയ കേന്ദ്രങ്ങളിലേക്ക് കൂടി കാര്‍ഗോ സര്‍വീസ് ആരംഭിച്ചു.
ഹീത്രൂ, കൊളംബോ, കാഠ്മണ്ഡു, ദുബായ്, മാലി എന്നിവിടങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നുള്ള ഏറ്റവും തിരക്കേറിയ റൂട്ടുകള്‍.

