ഫാഷിസം തടവില്‍വെച്ചവരെ വിട്ടയക്കണം: കാംപസ് ഫ്രണ്ട്

Web Desk
1 Min Read

തിരുവനന്തപുരം: ഫാഷിസം തടവില്‍ വച്ചിരിക്കുന്ന മുഴുവന്‍ നേതാക്കളേയും പുറത്തുകൊണ്ടുവന്ന് ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തിന് തെരുവില്‍ അണിനിരത്തുമെന്ന് കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അഷ്‌വാന്‍ സാദിഖ് പറഞ്ഞു. വിദ്യാര്‍ഥി നേതാക്കള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange


കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫ്, ദേശീയ സമിതി അംഗം അതീഖ് റഹ്മാന്‍, മസ്ഊദ് ആലം എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി നേതാക്കള്‍ പ്രൊഫ. ഹാനി ബാബു, അനൂപ് മാത്യു, രോണ വില്‍സണ്‍ തുടങ്ങിയ ധാരാളം ആളുകള്‍ ഫാഷിസ്റ്റ്- സംഘപരിവാര വിരുദ്ധരായതിനെ തുടര്‍ന്ന് ജയിലറകളിലാണ്. മലയാളിയായ റഊഫ് ഷെരീഫിന്റെ പേരില്‍ സാമ്പത്തിക കുറ്റകൃത്യം ആരോപിക്കുകയും അത് തെളിയിക്കാന്‍ അധികൃതര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ കോടതി തള്ളുകയും ചെയ്തിട്ടും ഹത്രാസില്‍ മനഃപൂര്‍വം അക്രമം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് യു പിയില്‍ അദ്ദേഹത്തെ തടവിലിട്ടിരിക്കുകയാണ്. മലയാളികളായ അന്‍ഷാദ് ബദറുദ്ധീന്‍, ഫിറോസ് എന്നിവരെയും തീവ്രവാദ ബന്ധം ആരോപിച്ച് യു പി പോലീസ് ജയിലില്‍ അടച്ചിരിക്കുകയാണ്. ഈ മലയാളി തടവുകാര്‍ക്കായി പല തരം ഇടപെടലുകള്‍ നടത്തിയിട്ടും കേരള സര്‍ക്കാര്‍ ഒരു വാക്കുപോലും ശബ്ദിച്ചിട്ടില്ല. ഇതിനെതിരെയാണ് കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം നടത്തിയത്.


കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍, മുന്‍മന്ത്രി ഡോ. നീലലോഹിതദാസന്‍ നാടാര്‍, കെ എച്ച് നാസര്‍ റെനി ഐലിന്‍, പി കെ ഉസ്മാന്‍, എ എം നദ്‌വി, മുഹമ്മദ് ചെറുവാടി എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!