അമ്മക്കിളിക്കൂടിന്റെ 48-ാം തണല്‍ സമീറയ്ക്കും മകള്‍ക്കും കൈമാറി

Web Desk
2 Min Read

ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പിലാത്ത കുരകളിലും വാടക വീടുകളിലും കഴിയുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും സുരക്ഷിത ഭവനം ഒരുക്കുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയില്‍ വിധവയും ഒരു പെണ്‍കുട്ടിയുടെ മാതാവുമായ സമീറക്കുവേണ്ടി കീഴ്മാട് പഞ്ചായത്ത് 10-ാം വാര്‍ഡ് മുതിരക്കാട്ടില്‍ ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി എം ഡി ഇസ്മായില്‍ റാവുത്തര്‍ സ്‌പോണ്‍സര്‍ ചെയ്തു നിര്‍മ്മാണം പൂര്‍ത്തിയായ പദ്ധതിയിലെ 48-ാമത് ഭവനത്തിന്റെ താക്കോല്‍ ദാനം പ്രശസ്ത തിരക്കഥാകൃത്തും സിനിമ സംവിധായകനും നടനുമായ രഞ്ജിപണിക്കര്‍ നിര്‍വ്വഹിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്‌പോണ്‍സര്‍ ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി എം ഡി ഇസ്മായില്‍ റാവുത്തര്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തോപ്പില്‍ അബു, നാസര്‍ റാവുത്തര്‍, മില്‍മ മുന്‍ ചെയര്‍മാന്‍ ജോണ്‍ പെരുവത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ കെ സതീശന്‍, റസീല ഷിഹാബ്, സനില ടീച്ചര്‍, കെ എ ജോയി, ടി പി അസീസ്, ഷാഹിത അബ്ദുല്‍ സലാം, ടി ആര്‍ രജീഷ്, വാര്‍ഡ് അംഗം വി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രദേശത്ത് സ്വന്തമായി കയറിക്കിടക്കുവാന്‍ വീടില്ലാതെ കഷ്ടപ്പെടുന്ന അനവധി ആളുകളുണ്ട് എന്നും ഇങ്ങനെയുള്ള ഈ കാലഘട്ടത്തില്‍ അമ്മക്കിളികൂടുപോലുള്ള കാരുണ്യ ഭവന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ജനപ്രതിനിധിയായ അന്‍വര്‍ സാദത്ത് എം എല്‍ എയെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും താക്കോല്‍ ദാനം നിര്‍വ്വഹിച്ചുകൊണ്ട് രഞ്ജി പണിക്കര്‍ പറഞ്ഞു.

- Advertisement -
Ad image

പദ്ധതിയില്‍ പൂര്‍ത്തിയായ 47 ഭവനങ്ങള്‍ കൈമാറുകയും മറ്റു രണ്ട് ഭവനങ്ങളുടെ നിര്‍മ്മാണം വിവിധ പഞ്ചായത്തുകളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ഭവനങ്ങള്‍ 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ 510 ചതുരശ്ര അടിയിലാണ് നിര്‍മ്മിക്കുന്നത്. സ്‌പോണ്‍സര്‍മാരെ ലഭിക്കുന്ന മുറക്ക് ബാക്കിയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതാണെന്ന് എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!