

ദോഹ: വെസ്റ്റ് ബേ അല്‍ ശാഗിയ സ്ട്രീറ്റില്‍ വടക്കന്‍ ഭാഗത്തേക്കുള്ള റൂട്ട് രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് പബ്ലിക്ക് വര്‍ക്‌സ് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു. വെസ്റ്റ്‌ബേ നോര്‍ത്ത് പ്രൊജക്ട് വികസനത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റോഡ് അടക്കുന്നത്.

