ഡസേര്‍ട്ട് മത്സരത്തില്‍ പങ്കെടുത്താലോ; ഇന്ത്യന്‍ കോഫി ഹൗസില്‍ മഞ്ജുവാര്യരോടൊപ്പം പങ്കെടുക്കാലോ

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കോഫി ഹൗസ് ഖത്തര്‍ ഡസേര്‍ട്ട് മേക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു.

city exchange

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേരും ബന്ധപ്പെടാനുള്ള നമ്പറും ഉണ്ടാക്കുന്ന ഡസേര്‍ട്ടിന്റെ പേരും ചേരുവകളും [email protected] എന്ന ഇ-മെയിലിലേക്കോ 70963903 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ അയക്കേണ്ടതാണ്.

ആദ്യം ലഭിക്കുന്ന 20 അപേക്ഷകര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കുക. റസിപ്പികള്‍ സെപ്തംബര്‍ 11ന് മുമ്പ് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കും 13ന് വൈകിട്ട് ഏഴു മണിക്ക് തങ്ങളുടെ ഡസേര്‍ട്ടുകള്‍ ഇന്ത്യന്‍ കോഫി ഹൗസ് ഖത്തറില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമുണ്ടാകും.

- Advertisement -
Ad image

ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് തെന്നിന്ത്യന്‍ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്നവരോടൊപ്പം മഞ്ജു വാര്യര്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യും.

Share This Article
Leave a Comment
error: Content is protected !!