നമസ്‌ക്കാരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

Web Desk
1 Min Read

തലശ്ശേരി: തലശ്ശേരി നഗരസഭയിലെ മുന്‍ കൗണ്‍സിലറും സാമൂഹ്യ- സാംസ്‌ക്കാരിക പ്രവര്‍ത്തകനും മുസ്‌ലിം ലീഗ് മുന്‍ ഭാരവാഹിയുമായ കായ്യത്ത് റോഡ് സഫിയാസില്‍ സി ഒ ടി ഉമ്മര്‍ (59) നിര്യാതനായി. പുന്നോല്‍ സലഫി സെന്റര്‍ അംഗമായ അദ്ദേഹം മഗ്‌രിബ് നമസ്‌ക്കാരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

city exchange

പിതാവ്. പരേതനായ ടി വി അബ്ദുല്‍ വഹാബ് (സതേണ്‍ റെയില്‍വേ). മാതാവ് സി ഒ ടി സഫിയ. ഭാര്യ: ഖൈറുന്നിസ്സ (ലക്ചറര്‍, ദാറുല്‍ ഇഷാദ് അറബി കോളേജ് പാറാല്‍). മക്കള്‍: നഷ്‌വ, നദ്‌റാന്‍ (നേവല്‍ ഓഫീസര്‍, കാര്‍വാര്‍). മരുമക്കള്‍: തസ്തഖീര്‍ റഹ്മാന്‍ (ഷാര്‍ജ), ഷഹാന.

മയ്യത്ത് നമസ്‌ക്കാരം വെള്ളിയാഴ്ച കാലത്ത് 11.30ന് പുന്നോല്‍ സലഫി മസ്ജിദിലും ജുമുഅയ്ക്ക് ശേഷം തലശ്ശേരി ഓടത്തില്‍ പള്ളിയിലും. തുടര്‍ന്ന് ഓടത്തില്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!