മോദിയുടെ താടി വളര്‍ത്തലിനെ കുത്തി ശശി തരൂരിന്റെ ഇംഗ്ലീഷ് വാക്ക്

Web Desk
1 Min Read

ന്യൂഡല്‍ഹി: അപൂര്‍വമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളിലൂടെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടി വളര്‍ത്തലിനെ കുത്താന്‍ പുതിയൊരു വാക്ക് ഉപയോഗിച്ചിരിക്കുകയാണ് തരൂര്‍. താടി കൃഷി എന്നര്‍ത്ഥം വരുന്ന പൊഗൊനോട്രോഫി (Pogonotrophy) എന്ന വാക്കാണ് തരൂര്‍ ഉപയോഗിച്ചത്.

city exchange

സാമ്പത്തിക വിദഗ്ധനായ സുഹൃത്ത് രതിന്‍ റോയ് ആണ് ഈ പുതിയ വാക്ക് തന്നെ പഠിപ്പിച്ചതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചുണ്ട്. ഈ വാക്ക് ഉപയോഗിച്ച് ഒരു പ്രയോഗവും അദ്ദേഹം നടത്തി. പ്രധാനമന്ത്രിയുടെ താടികൃഷി ഒരു മഹാമാരി ധ്യാനമഗ്നത ആണെന്നായിരുന്നു തരൂരിന്റെ പരിഹാസം.

ലോകത്തിന് ഓക്‌സ്‌ഫോഡ് ഡിക്ഷണറിയുണ്ടെങ്കില്‍ ഇന്ത്യക്കെന്തുകൊണ്ട് തരൂര്‍ ഡിക്ഷണി ആയിക്കൂടായെന്ന് ട്വിറ്ററില്‍ ചോദ്യങ്ങളുയരുന്നുണ്ട്. ഇന്ത്യയില്‍ കോവിഡ് മഹാമാരി ആരംഭിച്ചതുമുതല്‍ താടി വെട്ടാതെ നീട്ടി വളര്‍ത്തുന്ന സ്‌റ്റൈലിലാണ് പ്രധാനമന്ത്രി മോദി പ്രത്യക്ഷപ്പെടാറുള്ളത്.

Share This Article
Leave a Comment
error: Content is protected !!