കൊച്ചിന്‍ മലബാര്‍ ലയണ്‍സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Web Desk
2 Min Read

കൊച്ചി: ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 സിയുടെ കീഴില്‍ കൊച്ചിന്‍ മലബാര്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഐ എം എ ഹാളില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബീന രവികുമാര്‍ നിര്‍വഹിച്ചു. രണ്ടു വര്‍ഷത്തിനകം കൊച്ചിന്‍ മലബാര്‍ മികച്ച ക്ലബ്ബായി പേരെടുക്കുന്നത് കാണാനാവുമെന്ന് ഉദ്ഘാടന ചടങ്ങില്‍ ഡോ. ബീന രവികുമാര്‍ പറഞ്ഞു.

city exchange

കൊച്ചിന്‍ മലബാര്‍ ക്ലബ്ബിന്റെ വിവിധ സ്ഥാനങ്ങളിലേക്കുള്ള ആരോഹണവും ചടങ്ങില്‍ നടന്നു.

സുബിന്‍ ചെറിയാന്‍ അധ്യക്ഷത വഹിച്ചു. മലബാറില്‍ നിന്നും കൊച്ചിലേക്ക് ബിസിനസ് ആവശ്യാര്‍ഥവും തൊഴില്‍ മേഖലയിലേക്കും എത്തിയവരുടെ കൂട്ടായ്മയിലൂടെ സ്നേഹത്തിനും ആതിഥേയത്വത്തിനും പേരുകേട്ട മലബാറിന്റെ കീര്‍ത്തി കൂടി എത്തിച്ചേരട്ടെയെന്ന് സുബിന്‍ ചെറിയാന്‍ പറഞ്ഞു.

തന്റെ കഴിഞ്ഞ രണ്ടു ഔദ്യോഗിക വര്‍ഷത്തിനിടെ 31-ാമത് ക്ലബ്ബാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്ന് ന്യൂ ക്ലബ്സ് ജി ഇ ടി കോര്‍ഡിനേറ്റര്‍ ഡോ. ആര്‍ക്കിടെക്ട് സി നജീബ് അറിയിച്ചു. ഇതിനു പിന്നാലെ കൊച്ചിന്‍ മറൈന്‍ഡ്രൈവ് ക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -
Ad image

പാസ്റ്റ് മള്‍ട്ടിപ്പ്ള്‍ കൗണ്‍സില്‍ ചെയര്‍മാനും ജി എ ടി ഏരിയ ലീഡറുമായ എ വി വാമന്‍കുമാര്‍, പാസ്റ്റ് മള്‍ട്ടപ്പ്ള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കുര്യന്‍ ജോണ്‍, ഗവര്‍ണര്‍ ഇലക്ട് രാജന്‍ എന്‍ നമ്പൂതിരി, ഫസ്റ്റ് വി ഡി ജി കെ ബി ഷൈന്‍ കുമാര്‍, സെക്കന്റ് വി ഡി ജി ജയേഷ് വി എസ്, റീജ്യന്‍ ചെയര്‍മാന്‍ 11 സിജി ജോയ്, ജൂബി വര്‍ഗ്ഗീസ്, ജോണി വര്‍ഗ്ഗീസ്, ബീന വാമന്‍ കുമാര്‍, ജോര്‍ജ് സാജു, ലളിത രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ മലബാറിന്റെ പ്രസിഡന്റായി ഹാഷിം ടി, സെക്രട്ടറിയായി നൗഫര്‍ ബി സി, ട്രഷററായി സക്കരിയ കെ എന്നിവരെ തെരഞ്ഞെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്:
ലയണ്‍സ് ക്ലബ്ബ് ഓഫ് കൊച്ചിന്‍ മലബാര്‍ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 സി ഗവര്‍ണര്‍ ഡോ. ബീന രവികുമാര്‍ നിര്‍വഹിക്കുന്നു. കുര്യന്‍ ജോണ്‍, കെ ബി ഷൈന്‍ കുമാര്‍, രാജന്‍ എന്‍ നമ്പൂതിരി, ഹാഷിം ടി, നൗഫര്‍ ബി സി, സക്കരിയ കെ, എ വി വാമന്‍ കുമാര്‍, ഡോ. ആര്‍ക്കിടെക്ട് സി നജീബ്, ജയേഷ് വി എസ് തുടങ്ങിയവര്‍ സമീപം

Share This Article
Leave a Comment
error: Content is protected !!