റോജി എം ജോണിനെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

കാലടി: കാലടി പൊലീസ് സ്റ്റേഷനില്‍ റോജി എം ജോണ്‍ എം എല്‍ എക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതവും പക പോക്കല്‍ സംസ്‌കാരവുമെന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ചീഫ് വിപ്പ് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. സി പി എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ നടപടികള്‍ക്കെതിരെ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

city exchange

നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസ് നടപടികളെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്.

റോജി എം ജോണ്‍ എം എല്‍ എ ചെയ്തത് ശങ്കര കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റും മാഗസിന്‍ എഡിറ്ററുമായ രാജീവിനെയും സഹപ്രവര്‍ത്തകനെയും അകാരണമായി വീട്ടില്‍ നിന്നും അര്‍ധരാത്രി അറസ്റ്റ് ചെയ്ത് കൈ വിലങ്ങ് വച്ച് പൊലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ ഇട്ടപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന റോജി ക്രിമിനല്‍ കേസിലെ പ്രതികളെ പോലെ തന്റെ സഹപ്രവര്‍ത്തകരായ വിദ്യാര്‍ഥി നേതാക്കളെ സ്റ്റേഷനിലെ സെല്ലില്‍ കണ്ടപ്പോള്‍ അവരെ സെല്ലില്‍ നിന്നും പുറത്തിറക്കുവാന്‍ അവിടെ ഉള്ള പോലീസ് ഉദ്യോഗസ്ഥരോട് പ്രതിഷേധ സ്വരത്തില്‍ പറയുകയും അവരെ സെല്ലില്‍ നിന്നും പുറത്തേക്ക് ഇറക്കി നിര്‍ത്തുക മാത്രമാണ്.

- Advertisement -
Ad image

രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ റോജി ചെയ്തത് തികച്ചും തെറ്റല്ല.

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ അകാരണമായി ഇതുപോലെ പോലീസ് ആവര്‍ത്തിച്ചാല്‍ പൊലീസിന്റെ ദൃഷ്ടിയില്‍ റോജി ചെയ്തത് തെറ്റാണങ്കില്‍ ആ തെറ്റ് താന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ പ്രവര്‍ത്തിക്കുവാന്‍ മടിക്കില്ലെന്നും പൊലീസിനും ഭരണകൂടത്തിനും മുന്നറിയിപ്പ് നല്‍കുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എ ഓര്‍മപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!